നൊച്ചാട് ഫീനിക്സ് സ്വയം സഹായ സംഘം ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു
രാമചന്ദ്രൻ ടി.എം. ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഫീനിക്സ് സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നൊച്ചാട് കൃഷിഭവൻ പരിസരത്ത് ബഷീർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. അമ്മമാർക്കും കുട്ടികൾക്കും ഓഫ് ലൈനിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു.
അമ്മമാർക്ക് നടത്തിയ മത്സരത്തിൽ ശബ്ന സിറാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തിൽ സന ഫാത്തിമ എലിപ്പാറക്കൽ ഓഫ് ലൈൻ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈൻ മത്സരത്തിൽ അവന്തിക കെ.കെ. കരുവണ്ണൂർ ഒന്നാം സ്ഥാനം നേടി.
രാമചന്ദ്രൻ ടി.എം. ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ കവി എൻ.പി.എ. കബീർ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. സുരേഷ് കാര്യപരിപാടി നിയന്ത്രിച്ചു. കെ.കെ. ഇബ്രാഹിം, രനീഷ് ഇ.എം. എന്നിവർ ആശംസകൾ അർപ്പിച്ചു.