കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റിയിൽ കയർ കരകൗശല പരിശീലന പരിപാടി ആരംഭിച്ചു
ഷൈനി പട്ടാങ്കോട്ട് ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി കയർ ബോർഡ് കണ്ണൂർ റീജിയണലിന്റെ സഹായത്തോടെ തെരുവത്തുകടവിൽ വെച്ച് കയർ കരകൗശല പരിശീലന പരിപാടി ആരംഭിച്ചു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഷൈനി പട്ടാങ്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
കോട്ടൂർ സോഷ്യൽ വെൽഫയർ സൊസൈറ്റി പ്രസിഡന്റ് സുനി എൻ.വി. അധ്യക്ഷത വഹിച്ചു. കയർ ബോർഡ് കണ്ണൂർ റീജിയണൽ ഇൻചാർജ് ഓഫീസർ ഷൈജു എസ് മുഖ്യ പ്രഭാഷണം നടത്തി. ക്ലാസ്സിൽ വയ്പാ പദ്ധതി, വില്പന സംവിധാനം, ഇൻഷുറൻസ് അനുകൂല്യങ്ങൾ തുടങ്ങിയ പദ്ധതികൾ ചർച്ച ചെയ്തു. ഷീന മനോജ്, റുഷ്ദ ടി., ശില്പ പി., സജില കുന്നത്ത് എന്നിവർ പ്രസംഗിച്ചു.