headerlogo
local

അയനിക്കാട് കൊയമ്പ്രത്ത് കണ്ടി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ജൂലൈ 3 ന്

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവ്വഹിക്കുന്നു.

 അയനിക്കാട് കൊയമ്പ്രത്ത് കണ്ടി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം ജൂലൈ 3 ന്
avatar image

NDR News

01 Jul 2023 07:24 PM

മന്ദങ്കാവ്: നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ മന്ദങ്കാവ് പതിനാലാം വാർഡിൽ അയനിക്കാട് തുരുത്തിലുള്ളവർക്ക് ആശ്വാസമായി അയനിക്കാട് - കൊയമ്പ്രത്ത് കണ്ടി കടവ് പാലം. തുരുത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ ദീർഘനാളത്തെ ആവശ്യമായിരുന്നു ഉള്ളിയേരി പഞ്ചായത്തിലെ  കൊയമ്പ്രത്ത് കണ്ടി കടവും - അയനിക്കാട് പ്രദേശവുമായി ബന്ധപ്പെടുത്തി ഒരു പാലം എന്നത്. പിണറായി  സർക്കാർ 4 കോടി രൂപ പാലം നിർമാണത്തിന് അനുവദിച്ച പാലത്തിന്റെ നിർമ്മാണ കരാർ യു എൽ സി സി ആണ്   ഏറ്റെടുത്തിരിക്കുന്നത്. 

      നിർമാണ പ്രവൃത്തിയുടെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 3 ന് തിങ്കളാഴ്ച ഉച്ചയ്ക്ക 12 മണിക്ക് മന്ദങ്കാവ്  കേരഫെഡ് ജംഗ്ഷന് സമീപം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കുന്നു. ബാലുശ്ശേരി എം.എൽ.എ സച്ചിൻ ദേവ് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , വകുപ്പ് ഉദ്യോഗസ്ഥർ, എന്നിവർ പങ്കെടുക്കുന്നു. 

 

 ചടങ്ങ് വിജയിപ്പിക്കുന്നതിനായി സംഘാടകസമിതി രൂപീകരിച്ചു . ടി .പി ദാമോദരൻ മാസ്റ്റർ  യോഗം ഉദ്ഘാടനം ചെയ്തു. സുധീഷ് ചെറുവത്ത് അദ്ധ്യക്ഷത വഹിച്ചു. എം.കെ. ജലീൽ , പി.സുധൻ , എ.എം.ഗംഗാധരൻ , വി പി. ബാബു , മുഹമ്മദ് കോയ മക്കാട്ട് , ടി.എം.സുനിൽ എന്നിവർ സംസാരിച്ചു. ഭരണ സമിതിയംഗം സുജ പി സ്വാഗതവും , ടി.ഇബ്രാഹിം നന്ദിയും രേഖപ്പെടുത്തി.

സ്വാഗത സംഘം ഭാരവാഹികൾ:  ചെയർമാൻ - ടി.പി. ദാമോദരൻ മാസ്റ്റർ (പ്രസിഡണ്ട് , ഗ്രാമ പഞ്ചായത്ത്)  , കൺവീനർ - സുധീഷ് ചെറുവത്ത് , (ചെയർമാൻ വികസന കാര്യം ),  ട്രഷറർ - ഇബ്രാഹിം ടി (കൺവീനർ 14 വാർഡ് വികസന സമിതി)

NDR News
01 Jul 2023 07:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents