വായനയുടെ പുതു ലോകം തുറന്ന് തൃക്കുറ്റിശ്ശേരി സ്കൂൾ
സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.
തൃക്കുറ്റിശ്ശേരി . തൃക്കുറ്റിശ്ശേരി ഗവൺമെൻറ് യു.പി. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വായന യുടെ പുതു ലോകത്തിലേക്ക്. വായനാദിനത്തോടനുബന്ധിച്ച് തൃക്കുറ്റിശ്ശേരി സ്കൂളിൽ ആരംഭിച്ച പുസ്തക മേളയിൽ നിന്നും സ്കൂളിലെ മുഴുവൻ വിദ്യാർത്ഥി കളും പുസ്തകം വാങ്ങുകയും വായനയ്ക്ക് തുടക്കം കുറിക്കുക യും ചെയ്തു.
വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും രക്ഷിതാക്കളും മേള സന്ദർശിക്കുകയും പുസ്തകങ്ങൾ വാങ്ങുകയും ചെയ്തു. പുസ്തക മേളയിൽ നിന്നും വാങ്ങിയ പുസ്തകങ്ങളുമായി കുട്ടികളും അധ്യാപകരും പ്രത്യേക വായനയുമായി അസംബ്ലിയിൽ അണിനിരന്നു. പുസ്തകമേളയെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം,വാങ്ങിച്ച പുസ്തകത്തിന്റെ വായനക്കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും മേള യോടൊപ്പം നടന്നു.
പ്രശസ്ത സാഹിത്യകാരന്മാരായ വി.പി ഏലിയാസ്, വി.കെ.കെ. രമേഷ് തുടങ്ങിയവർ മേള സന്ദർശിച്ചിരുന്നു.സ്കൂൾ വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്.