ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് തൃക്കുറ്റിശ്ശേരി ജി യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി
സാമൂഹ്യ ക്ലബ്ബ് ഉത്ഘാടനം കോട്ടൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിജിത്ത് നിർവ്വഹിച്ചു.
തൃക്കുറ്റിശ്ശേരി :ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനു ബന്ധിച്ച് തൃക്കുറ്റിശ്ശേരി ജി യു പി സ്കൂൾ വിവിധ പരിപാടികൾ നടത്തി. സ്‌പെഷ്യൽ അസംബ്ലി, ബോധവൽക്കരണക്ലാസ്സ്, പോസ്റ്റർ നിർമ്മാണം, പ്രസംഗം, സൈക്കിൾ റാലി തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാർത്ഥികൾക്ക് പുതുമയേകി.
പ്രകാശൻ മാസ്റ്റരുടെ അധ്യക്ഷത യിൽ ലഹരിയുമായി ബന്ധപ്പെട്ട് എക്സൈസ് പ്രിവന്റീവ് ഓഫീസർ സിറാജ് എൻ ക്ലാസ്സിന് നേതൃത്വം നൽകി.സാമൂഹ്യ ക്ലബ്ബ് ഉത്ഘാടനം കോട്ടൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷിജിത്ത് നിർവ്വഹിച്ചു.
സൽമ ടീച്ചർ, ഹൈറുന്നിസ ടീച്ചർ, സംഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയിൽ അശ്വതി ടീച്ചർ സ്വാഗതവും, പ്രസീന ടീച്ചർ നന്ദിയും രേഖപ്പെടുത്തുകയുണ്ടായി.