പെരുന്നാൾ മൊഞ്ചുമായി കാപ്പാട് ഈദ് മെഹന്തി ഫെസ്റ്റ് 2023
ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ഉദ്ഘാടനം ചെയ്തു
ചേമഞ്ചേരി: ബലി പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ കാപ്പാട് ജി.എം.യു.പി സ്കൂളിൽ ഈദ് മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. ആറു വാർഡുകളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു.
വിത്യസ്തമായ ഡിസൈനുകൾ കൈകളിൽ വരച്ച് ഓരോ ടീമും ശ്രദ്ധേയമായി. പെരുന്നാൾ മൊഞ്ചുമായി നാസർ കാപ്പാടിന്റെ മൈലാഞ്ചി പാട്ടും അരങ്ങേറി. ഫെസ്റ്റ് ഗ്രാമ പഞ്ചായത്ത് മെമ്പർ റസീന ഷാഫി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷരീഫ് ആധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ഷബ്ന ഉമ്മാരി, അശ്വിൻ പ്രദീപ്, സി.ഡി.എസ് അംഗം അഫ്സ മനാഫ്, ഷരീഫ റഫീഖ്, ആമീൻ, റഹീന അഷറഫ്. എന്നിവർ സംസാരിച്ചു.
മത്സരത്തിൽ ജന്നത്തുൽ പർവി കാപ്പാട്, എം.ടി. ഷെഹീബ കാപ്പാട്, ആയിഷ ജിനാൻ കണ്ണൻ കടവ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വിജയികൾക്ക് ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌ദീൻ കോയ സമ്മാനദാനം നിർവഹിച്ചു.