headerlogo
local

ചാലിക്കര സി.യു.ആർ.സിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു 

നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു.

 ചാലിക്കര സി.യു.ആർ.സിയിൽ വിദ്യാർത്ഥിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു 
avatar image

NDR News

26 Jun 2023 10:13 PM

  പേരാമ്പ്ര: ചാലിക്കര സി.യു. ആർ.സി കോളജ് യൂണിറ്റ് എം.എസ്.എഫ് പ്രസിഡന്റ് ജസിലിനെ എസ്.എഫ്.ഐ സംഘം മർദ്ദിച്ചതിൽ പ്രതിഷേധിച്ച്‌ പേരാമ്പ്ര നിയോജക മണ്ഡലം എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.യു.ആർ.സി കോളജിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

   അക്രമ രാഷ്ട്രീയത്തിലൂടെ കലാലയങ്ങളെ കലാപ ഭൂമിയാക്കാ നുള്ള എസ്.എഫ്.ഐയുടെ ഇത്തരം ഗൂഢ നീക്കങ്ങളെ പേരാമ്പ്രയിലെ എം.എസ്.എഫ് പ്രസ്ഥാനം ജനാധിപത്യ രീതിയിൽ ചെറുത്തു തോൽപ്പിക്കുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.

നിയോജക മണ്ഡലം എം.എസ്.എഫ് ജന. സെക്രട്ടറി എം.കെ ഫസലുറഹ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. കോളജിന്റെ മുന്നിൽ പേരാമ്പ്ര സബ് ഇൻസ്പക്ടറുടെ നേതൃത്വത്തിൽ പൊലിസ് മാർച്ച് തടയാൻ ശ്രമിച്ചു. കുറ്റക്കാരെ സംരക്ഷിക്കുന്ന കോളജ് അധികാരി കളുടെ ഒളിച്ചുകളി അവസാനിപ്പി ക്കുക, അക്രമികൾക്കെതിരേ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് എം.എസ്.എഫ് മാർച്ച് നടത്തിയത്. കെ.കെ സവാദ്, എം.കെ ഷാഹിൻ, വി.എം ആസിഫ്, എ.എസ് ഷാഹിൽ, ഫാത്തിമ സഹ്റ, ഷാഹിൽ വെള്ളിയൂർ, ടി.വി റിജാസ്, ഇ. ഷാഹില, സി.കെ അസ്മിൽ ഷാ എന്നിവർ നേതൃത്വം നൽകി.

NDR News
26 Jun 2023 10:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents