അരിക്കുളം പഞ്ചായത്തിലെ തെരുവ് നായ ശല്യം അടിയന്തിര പരിഹാരം കാണണം
ഫൗണ്ടഷൻ വർക്കിംഗ് പ്രസിഡന്റ് എസ് മുരളിധരൻ അധ്യക്ഷത വഹിച്ചു

അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തെരുവ് നായ ശല്യത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന് രാജിവ് ഗാന്ധി ഫൗണ്ടേഷൻ അരിക്കുളം പ്രവർത്ത സമിതി യോഗംആവശ്യപ്പെട്ടു.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നായ ആക്രമിക്കുന്നത് നിത്യ സംഭവമാണ്. കടിയേറ്റ് പലരെയും ഇതിനകം തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനജീവിതത്തിന് ഭീഷണിയായ ഈ വിഷയത്തിൽ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ഇടപെടൽ അനിവാര്യമാണ്.
ഫൗണ്ടഷൻ വർക്കിംഗ് പ്രസിഡന്റ് എസ് മുരളിധരൻ അധ്യക്ഷത വഹിച്ചു. ശ്രീധൻ കണ്ണമ്പത്ത്, ശ്രീധരൻ കപ്പത്തൂര്, കെ.കെ. ബാലൻ, റിയാസ് ഊട്ടേരി, അനിൽകുമാർ അരിക്കുളം, യൂസഫ് കുറ്റിക്കണ്ടി, കെ. ശ്രീകുമാർ, ശശി ഊരള്ളൂർ, മുഹമ്മദ് എടച്ചേരി തുടങ്ങിയവർ സംസാരിച്ചു.