headerlogo
local

നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ

പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

 നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂളിൽ വൃത്തിയുള്ള നവകേരളം ക്യാമ്പയിൻ
avatar image

NDR News

12 Jun 2023 07:45 PM

നൊച്ചാട്: ഗ്രാമപഞ്ചായത്തും നൊച്ചാട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും വൃത്തിയുള്ള നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഹരിത കർമ്മ സേനയോടൊപ്പം വീടുകളിലേക് പരിപാടി സംഘടിപ്പിച്ചു. വെളളിയൂരിൽ സംഘടിപ്പിച്ച പരിപാടി പേരാമ്പ്ര എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

       ഒരു എൻ.എസ്.എസ്. വളണ്ടിയർ ഹരിതസേനയോടൊപ്പം ചുരുങ്ങിയത് 10 വീട് സന്ദർശിക്കും. ഒന്നാം ഘട്ട പ്രവർത്തനം എന്ന നിലക്ക് നൊച്ചാട് ഗ്രാമപഞ്ചായത്തിലെ 500 വീടുകളിൽ ഹരിതസേനയോടൊപ്പം സന്ദർശിച്ച് ബോധവൽക്കരണം നടത്തും. നൊച്ചാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ഷിജി കൊട്ടാരക്കൽ അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോഡിനേറ്റർ പി. ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തി. ശുചിത്വമിഷൻ ആർ.പി. ഷൈനി വി.പി. കാര്യപരിപാടികൾ വിശദീകരിച്ചു. 

       വാർഡ് മെമ്പർ അമ്പിളി കെ., ഹരിത കർമ്മസേന സെക്രട്ടറി ഷീജ എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ വീട്ടിൽ നിന്ന് ഹരിതസേനയ്ക്ക് അജൈവ മാലിന്യം കൈമാറി കൊണ്ട് ക്യാമ്പയിൽ പ്രവർത്തനം ആരംഭിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം കോഡിനേറ്റർ ലിൻഷാ ഷെറിൻ സ്വാഗതവും എൻ.എസ്.എസ്. യൂണിറ്റ് സെക്രട്ടറി സഹൽ എം.വി. നന്ദിയും പറഞ്ഞു.

NDR News
12 Jun 2023 07:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents