headerlogo
local

കെ.പി.സി.സി ഓഫീസിൽ സംഘർഷം

ഭാരവാഹി പട്ടികയിലെ പ്രായപരിധി സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

 കെ.പി.സി.സി ഓഫീസിൽ സംഘർഷം
avatar image

NDR News

29 May 2023 03:31 PM

 കെ.പി.സി.സി ഓഫീസിൽ വച്ച് കെ.എസ്.യു നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കെ.എസ്.യു സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് തർക്കം ഉണ്ടായത്. കെ.എസ്.യു ഭാരവാഹി പട്ടികയിലെ പ്രായപരിധി സംബന്ധിച്ച തർക്കമാണ് കയ്യാങ്കളിയിൽ കലാശിച്ചത്.കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായ ശരത് ശൈലേശ്വരൻ്റ പ്രായം സംബന്ധിച്ച തർക്കമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

 

എ,ഐ ഗ്രൂപ്പ് നേതാക്കൾ സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യറിനെതിരെ വിമർശനമുയർത്തി. നേരത്തെ സംസ്ഥാന കമ്മിറ്റിയിലെ വിവാഹിതരിൽ ചിലർ രാജിവച്ചിരുന്നു. സംസ്ഥാന കമ്മിറ്റി ചുമതല ഏറ്റെടുത്തിട്ടും പ്രശ്നപരിഹാരം ആവാത്തത് സംഘടനയ്ക്കുള്ളിൽ വലിയ ചർച്ചയാവുകയാണ്.

NDR News
29 May 2023 03:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents