ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ കളക്ടറേറ്റ് മാർച്ച്
സിഐടിയു ജില്ലാ പ്രസിഡന്റ് ശ്രീധരൻ ഉദ്ഘാടനംചെയ്തു.

കോഴിക്കോട്:വിവിധ ആവശ്യങ്ങളുന്നയിച്ച് ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ജില്ലയിലെ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ തൊഴിലാളികൾ കലക്‌ടറേറ്റ് മാർച്ച് നടത്തി.
റോഡ്-നഗര വികസനത്തിന്റെ പേരിൽ ഒഴിപ്പിച്ച ഓട്ടോ- ടാക്സി ലൈറ്റ് മോട്ടോർ വാഹന സ്റ്റാൻഡുകൾ ഉടൻ പുനഃസ്ഥാപിക്കുക, പാര്‍ക്കിങ് പ്രതിസന്ധി പരിഹരിക്കുക,
15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിച്ചുമാറ്റുന്ന നയം പിൻവലിക്കുക, ഇലക്‌ട്രിക് ഓട്ടോകള്‍ക്ക് ക്യത്യമായ സര്‍വീസും സ്‌പെയര്‍പാർട്സും ഉറപ്പാക്കുക, ജില്ലയില്‍ കൂടുതല്‍ സിഎന്‍ജി ഫില്ലിങ് സ്റ്റേഷൻ സ്ഥാപിക്കുക,
ജിപിഎസിന്റെ പേരിൽ ഏജൻസികൾ നടത്തുന്ന കൊള്ള തടയുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സിഐടിയു ജില്ലാ പ്രസിഡന്റ് ശ്രീധരൻ ഉദ്ഘാടനംചെയ്തു. പി കെ പ്രേമനാഥ് അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി കെ കെ മമ്മു സ്വാഗതവും ആസിഫ് അലി കണ്ണാടിക്കല്‍ നന്ദിയും പറഞ്ഞു.