headerlogo
local

ചെറുവണ്ണൂരിലെ കണ്ണങ്കോട്ട് പാറക്കുളം നവീകരണ പ്രവൃത്തി ആരംഭിച്ചു

ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു

 ചെറുവണ്ണൂരിലെ കണ്ണങ്കോട്ട് പാറക്കുളം നവീകരണ പ്രവൃത്തി ആരംഭിച്ചു
avatar image

NDR News

26 May 2023 05:26 PM

ചെറുവണ്ണൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി അമൃത് സരോവർ തോഴിലുറപ്പ് പദ്ധയിൽ ഉൾപ്പെടുത്തി ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ എഴാം വാർഡിൽ ഉൾപ്പെട്ട കണ്ണങ്കോട്ട് പാറക്കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു.  

       പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എ. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. 

       ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മോനിഷ പി., ആരോഗ്യ വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീഷ ഗണേഷ്, എ.കെ. ഉമ്മർ, ഷൈജ ഇ.ടി., സുബൈദ ഇ.കെ, അരുൺ, ഷിബിന, തൊഴിൽ ഉറപ്പ് എ.ഇ. ഷിബിന എന്നിവർ സംസാരിച്ചു.

NDR News
26 May 2023 05:26 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents