ഇന്ത്യയിൽ വിഘടന വാദം ഇല്ലാതാക്കിയതിനു രാജ്യം രാജീവ് ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു :ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത്
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരവും, യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവൻഷനും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുളിയങ്ങൽ :ഇന്ത്യയിൽ വിഘടന വാദം ഇല്ലാതാക്കിയതിനു രാജ്യം രാജീവ് ഗാന്ധിയോട് കടപ്പെട്ടിരി ക്കുന്നു എന്ന് ഡിസിസി ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു.രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരവും യൂത്ത് കോൺഗ്രസ് നൊച്ചാട് മണ്ഡലം കൺവൻഷനും മുളിയങ്ങൽ സമസ്ത സെൻ്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡൻ്റ് പി.രജീഷ് അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.സുനന്ദ്, വൈസ് പ്രസിഡൻ്റ് ആദർശ് രാവറ്റമംഗലം, സുഹനാദ് , സി.കെ അജീഷ്, ഷിജു കെ.ദാസ് ,റഫീഖ് കല്ലേത്ത്, പി.കെ മോഹനൻ, റഷീദ് ചെക്ക്യേലത്ത്, വികാസ് മരുതോളി, അമിത സംസാരിച്ചു.
മെയ് 25 ന് തൃശൂരിൽ വെച്ച് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിൽ മണ്ഡലത്തിൽ നിന്നും മുഴുവൻ പ്രവർത്തകരെ പങ്കെടുപ്പിക്കാനും കൺവൻഷൻ തീരുമാനിച്ചു.