മേപ്പയൂർ പാലിയേറ്റീവ് കെയർ ഡയാലിസിസ് സെന്റർ കെട്ടിടത്തിന് തറക്കല്ലിട്ടു
ശിലാസ്ഥാപനം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു

മേപ്പയൂർ: ഒറ്റപ്പെടുന്നവരും നിരാലംബരുമായ രോഗികളുടെ കണ്ണീരൊപ്പി ജാതി - മത കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി സ്വാന്തന പരിചരണ പ്രവർത്തനങ്ങൾ നടത്തിവരുന്ന മേപ്പയൂർ പാലിയേറ്റീവ് കെയർ ഡയാലിസിസ് സെൻ്ററിന് ശിലാസ്ഥാപനം നടത്തി.
16 വർഷത്തിലധികമായി മേപ്പയൂരിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സെന്ററിന് പുത്തലത്ത് ബീവി ഉമ്മയുടെ ഓർമ്മക്കായി കുടുംബാംഗങ്ങൾ ലഭ്യമാക്കിയ സ്ഥലത്ത് ആരംഭിക്കുന്ന ഡയാലിസിസ് കേന്ദ്രത്തിന്റെ കെട്ടിട ശിലാസ്ഥാപനം മലബാർ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് നിർവഹിച്ചു. മലബാർ ഗ്രൂപ്പ് ഡയറക്ടർ എ.കെ. ഫൈസൽ മാതാപിതാക്കളുടെ പേരിലാണ് കെട്ടിടം നിർമ്മിച്ചു നൽകുന്നത്. കെ. മുരളീധരൻ എം.പി. ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മേപ്പയൂർ പാലിയേറ്റീവ് കെയർ ചെയർമാൻ ഡോ: പി. മുഹമ്മദ് അധ്യക്ഷനായി. ഡോ:വി. ഇദ്രിസ് പദ്ധതി വിശദീകരണം നടത്തി. കെട്ടിടത്തിന് ഭൂമി നൽകിയ കുടുംബത്തിലെ മുതിർന്ന അംഗം പുത്തലത്ത് പക്രനെ ഡോ: പീയുഷ് എം. നമ്പൂതിരിപ്പാട് ആദരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ സപ്ലിമെന്റ് പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ, ഗ്രാമപഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി, ചെയർമാൻ അബ്ദുൾ മജീദ്, രാഷ്ട്രീയ - സാസംകാരിക വ്യാപാര ജീവകാരുണ്യ പ്രവർത്തകരായ എ.കെ. അബ്ദുറഹിമാൻ, എ.വി. അബ്ദുളള, കെ. രാജീവൻ, ഇ. അശോകൻ, എസ്.പി. കുഞ്ഞമ്മത്, കെ.കെ. ബാലൻ, ഭാസ്കരൻ കൊഴുക്കല്ലൂർ, കെ. ലോഹ്യ, മധു പുഴയരികത്ത്, പി.കെ.എം. ബാലകൃഷ്ണൻ, ടി.ടി. കുഞ്ഞമ്മദ്, സിറാജ് മേപ്പയ്യൂർ, ഷംസുദ്ദീൻ കമ്മന, കെ.കെ. രാഘവൻ, എം.വി. മുഹമ്മദ് ബഷീർ, സി. അസയിനാർ എന്നിവർ സംസാരിച്ചു. എം.കെ. കുഞ്ഞമ്മത് സ്വാഗതവും, എ. അസ്ഗറലി നന്ദിയും പറഞ്ഞു.