പുലപ്രമല മണ്ണ് ഖനനം വിഷയം ബന്ധപ്പെട്ട അധികാരികളെ ധരിപ്പിക്കും; കെ. മുരളീധരൻ എം.പി.
പുലപ്രമലയിൽ ഖനന പ്രദേശം എം.പി. സന്ദർശിച്ചു

മേപ്പയ്യൂർ: മഞ്ഞക്കുളം പുലപ്രമലയിൽ നടക്കുന്ന അശാസ്ത്രീയമായ മണ്ണ് ഖനനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ പ്രശ്നമെല്ലാം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് കലക്ടറോടും ബന്ധപ്പെട്ട അധികാരികളോടും ആവശ്യപ്പെടുമെന്ന് കെ. മുരളീധരൻ എം.പി. അറിയിച്ചു. അശാസ്ത്രീയമായ മണ്ണ് ഖനനം നടക്കുന്ന സ്ഥലം സന്ദർശിച്ചുക്കൊണ്ടാണ് എം.പിയുടെ അഭിപ്രായം.
ജനകീയ സമര സമിതി ചെയർമാൻ കൂടിയായ വാർഡ് മെമ്പർ പ്രകാശൻ, കൺവീനർ സിബില സൗദിൽ, ഇ. അശോകൻ, കെ.പി. വേണുഗോപാൽ, എടയിലാട്ട് ഉണ്ണികൃഷ്ണൻ, ബിജു, റിഞ്ചുരാജ്, നിധിൻ വിളയാട്ടൂർ, ഗോപി, മുഹറഫ് കാരേക്കണ്ടി, അമീൻ മേപ്പയ്യൂർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.