headerlogo
local

"ദ് കേരള സ്റ്റോറി";പ്രദർശനത്തിന് അനുമതി നൽകരുതെന്ന് പി. കെ ഫിറോസ്

സംവിധായകൻ സുധിപ്തോ സെന്നിനെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

avatar image

NDR News

28 Apr 2023 11:48 AM

കോഴിക്കോട്:പുറത്തിറങ്ങാനിരിക്കുന്ന "ദ് കേരള സ്റ്റോറി'യെന്ന സിനിമ വിവിധ മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവുമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായതിനാൽ പ്രദർശനത്തിന് അനുമതി നൽകരുതെന്നും സംവിധായകൻ സുദിപ്തോ സെന്നിനെതിരെ കേസെടുക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആവശ്യപ്പെട്ടു.

 

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാൻ വേണ്ടി മുസ്ലിം വിഭാഗം രാഷ്ട്രീയമായി പണിയെടുക്കുന്നുവെന്ന വ്യാജ ആരോപണമാണു സിനിമയുടെ ട്രെയിലറിലുള്ളത്. ലൗ ജിഹാദെന്ന ഉണ്ടയില്ലാ വെടി സാക്ഷാൽ സുപ്രീം കോടതി പോലും തള്ളിക്കളഞ്ഞതാണ്. അറിഞ്ഞിടത്തോളം, മനുഷ്യരെ മതത്തിന്റെ പേരിൽ ചേരിതിരിക്കാൻ സംഘ്പരിവാർ പ്രായോജകരായിട്ടുള്ള സിനിമയാണിത്. സർക്കാരിന്റെ ഭാഗത്തു നിന്നു ശക്തമായ നടപടി ഉണ്ടാവണമെന്നും പി.കെ. ഫിറോസ് പറഞ്ഞു.

NDR News
28 Apr 2023 11:48 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents