headerlogo
local

ഉദ്ഘാടനത്തിനൊരുങ്ങി തിരുവോട് എ. എൽ.പി സ്കൂൾ

വെള്ളിയാഴ്ച രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

 ഉദ്ഘാടനത്തിനൊരുങ്ങി തിരുവോട് എ. എൽ.പി സ്കൂൾ
avatar image

NDR News

27 Apr 2023 11:13 AM

നടുവണ്ണൂർ:തിരുവോട് എ.എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം വെള്ളിയാഴ്ച വിവിധ പരിപാടികളോടെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 9.30ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.

 പ്രവേശന കവാടം, കംപ്യൂട്ടർ ലാബ്, ലൈബ്രറി ആൻഡ് റീഡിങ് റൂം എന്നിവയുടെ ഉദ്ഘാടനം എം.കെ രാഘവൻ എംപി നിർവഹിക്കും.

    

 

പ്ലേ സ്റ്റേഷൻ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷ് ഉദ്‌ഘാടനം ചെയ്യും. കെ എം സച്ചിൻദേവ് എംഎൽഎ അധ്യക്ഷനാകും. 

ഒന്നേകാൽ കോടി രൂപ ചെലവിലാണ്‌ ഇരുനില കെട്ടിടം നിർമിച്ചത്‌. ആറ് ക്ലാസ് മുറി, കംപ്യൂട്ടർ ലാബ്, ലൈബ്രറി ആൻഡ്‌ റീഡിങ്‌ റൂം കിച്ചൻ ആൻഡ്‌ ഡൈനിങ് റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. 

 

 

വാർത്താസമ്മേളനത്തിൽ ഇ. അരവിന്ദാക്ഷൻ, പ്രധാനാധ്യാപിക വി. ഭാരതി, ചന്ദ്രൻ പെരേച്ചി, പി ചന്ദ്രൻ, ആർ ഉണ്ണി, ജി കെ അനീഷ്, കബീർ രാരാരി, ആർ. ഹരിദാസൻ എന്നിവർ പങ്കെടുത്തു

NDR News
27 Apr 2023 11:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents