നടുവണ്ണൂർ മലബാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ഐ.ടി.ഐ. ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
ചടങ്ങിൽ നടുവണ്ണൂരിലെ മാതൃകാ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിനുള്ള ഫണ്ട് കൈമാറി
നടുവണ്ണൂർ: മലബാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ഐ.ടി.ഐയിൽ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നടുവണ്ണൂരിൽ ആരംഭിക്കുന്ന മാതൃകാ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ കെട്ടിടനിർമാണത്തിന് ആവശ്യമായ ഭൂമി വാങ്ങിക്കുന്നതിനുള്ള ഫണ്ട് സമാഹരണത്തിലേക്കുള്ള ചെക്ക് കോളേജ് ഭരണസമിതി ചെയർമാൻ കുന്നുമ്മൽ ഇബ്രാഹിം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരന് കൈമാറി.
പ്രിൻസിപ്പാൾ മുഹമ്മദ് റിഷാൽ അധ്യക്ഷനായി. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. സുരേന്ദ്രൻ, സുധീഷ് ചെറുവത്ത്, വാർഡ് മെമ്പർ സജീവൻ മക്കാട്ട്, നിസാർ ചേലേരി, സിറാജ് ശബാബ്, പെരുവീട്ടിൽ അബു, ബഷീർ കുന്നുമ്മൽ, കെ.പി. സത്യൻ, വിനോദ് പാലയാട്ട്, ആനന്ദൻ, കെ.ടി.കെ. റഷീദ്, എൻ.കെ. സാലിം, മനോജ് അഴകത്ത്, ബാങ്ക് സെക്രട്ടറി മാജിത, ലുബിന എസ്.ബി.ഐ. തുടങ്ങിയവർ സംബന്ധിച്ചു.