വാകയാട് ഹയർ സെക്കൻഡറി സ്കൂളിൽ ദേശീയ പുരസ്കാര ജേതാക്കളെ അനുമോദിച്ചു
ജില്ലാ കമ്മീഷണർ രാമചന്ദ്രൻ പന്തീരടി ഉപഹാര സമർപ്പണം നടത്തി.
വാകയാട്: ലക്ഷ്മി മജുംദാർ ദേശീയ പുരസ്കാരത്തിന് അർഹരായ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഗൈഡ് ഗ്രൂപ്പിനെ താമരശ്ശേരി ജില്ലാ അസോസിയേഷൻ ഉപഹാരം നൽകി അനുമോദിച്ചു. വാകയാട് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ കമ്മീഷണർ രാമചന്ദ്രൻ പന്തീരടി ഉപഹാര സമർപ്പണം നടത്തി.
ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ സ്കൗട്ട് കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ എം ഇ ഉണ്ണികൃഷ്ണൻ, ഡിസ്ട്രിക്ട് ഓർഗനൈസിംഗ് കമ്മീഷണർ ഗൈഡ് വിനോദിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൗട്ട് മാസ്റ്റർ എം സതീഷ് കുമാർ, കമ്പനി ലീഡർ ദേവനന്ദ ആർ, സഞ്ജൻ ദാസ് എന്നിവർ മറുപടി ഭാഷണം നടത്തി.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പ്രസീന ടീച്ചർ സ്വാഗതവും ജില്ലാ ട്രഷറർ ഷംസുദ്ദീൻ മാസ്റ്റർ നന്ദിയും പറഞ്ഞു