ബാലസംഘം വേനൽ തുമ്പി കലാജാഥ; സംഘാടക സമിതി രൂപീകരിച്ചു
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു യോഗം ഉദ്ഘാടനം ചെയ്തു
ചക്കിട്ടപാറ: ബാലസംഘം വേനൽ തുമ്പി കലാജാഥ സംഘാടക സമിതി രൂപീകരിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ തിയേറ്റർ പ്രസ്ഥാനമായ വേനൽ തുമ്പി കലാജാഥ പേരാമ്പ്ര ഏരിയാ പരിശീലന ക്യാബ് ഏപ്രിൽ 26 മുതൽ മെയ് 2 വരെ ചക്കിട്ടപാറ ലോക്കലിലെ മുക്കള്ളിൽ വെച്ച് നടത്താൻ 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു യോഗം ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ, എ.ജി. ഭാസ്ക്കരൻ, സാഞ്ചൽ എസ്.ജെ., അനാമിക എസ്.എസ്., സബിൻ ടി.കെ., ഐ. സുരേഷ്, കെ. ഫനീഫ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർ വീനിത മനോജ് അധ്യക്ഷത വഹിച്ചു. ഏരിയാ കോഡിനേറ്റർ കെ.കെ. നിധീഷ് സ്വാഗതവും ബ്രാഞ്ച് സെക്രട്ടറി വിജീഷ് കെ.ബി. നന്ദിയും പറഞ്ഞു. ഐ. സുരേഷ് (ചെയർമാൻ), കെ. ഹനീഫ (കൺവീനർ), കെ.കെ. നൗഷദ് (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.