കരുവണ്ണൂരിൽ കാർഷിക വിപണന മേളയ്ക്ക് തുടക്കം
നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു
നടുവണ്ണൂർ: സി.ഡി.എസും കുടുംബശ്രീയും ഗ്രാമ ചേതന കരുവണ്ണൂരും സംയുക്തമായി കരുവണ്ണൂരിൽ കാർഷിക വിപണന മേള ആരംഭിച്ചു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഷൈമ കാര്യപരിപാടികൾ നിയന്ത്രിച്ചു.
നിഷ പുതിയോട്ടിൻ കണ്ടി, സി.കെ. സോമൻ എന്നിവർ സംസാരിച്ചു. യശോദ തെങ്ങിട സ്വാഗതവും ഒ. സുരേഷ് നന്ദിയും പറഞ്ഞു. ഏപ്രിൽ 12 വരെ വിഷു - റംസാൻ ചന്ത നീണ്ടു നിൽക്കും. കുടുംബശ്രീ ഉത്പന്നങ്ങൾ, കാർഷിക വിപണന മേള കര കൗശല ഉൽപന്നങ്ങളുടെ വില്പന കൂടാതെ സായാഹ്ന കലാവിരുന്നും നടക്കും.