ബ്രൗൺ ഷുഗർ വില്പന;യുവാവ് അറസ്റ്റിൽ
ഇയാളുടെ വീട്ടിൽനിന്ന് 8.76 ഗ്രാം ബ്രൗൺ ഷുഗർ പിടികൂടി.
പന്തീരാങ്കാവ്:വാടകവീട് കേന്ദ്രീകരിച്ച് ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. പന്തീരാങ്കാവ് പാറക്കുളം അന്താരപറമ്പ് വീട്ടിൽ പ്രദീപനെ(38)യാണ് നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നർകോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും പന്തീരാങ്കാവ് സബ് ഇൻസ്പെക്ടർ വി..എൽ ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇയാളുടെ വീട്ടിൽനിന്ന് 8.76 ഗ്രാം ബ്രൗൺ ഷുഗറും പിടികൂടി.
അറസ്റ്റിലായ പ്രദീപന് ചേവായൂർ, ഫറോക്ക്, കുന്നമംഗലം പൊലീസ് സ്‌റ്റേഷൻ പരിധിയിലും മലപ്പുറം, എറണാകുളം, തൃശൂർ എന്നിങ്ങനെ വിവിധ ജില്ലകളിലുമായി മുപ്പതോളം കേസുകളുണ്ട്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. പിടികൂടിയ മയക്കുമരുന്നിന്ന് ചില്ലറ വിപണിയിൽ രണ്ടര ലക്ഷത്തോളം രൂപ
വരും.
പന്തീരാങ്കാവ് സർക്കിൾ ഇൻസ്പെക്ടർ എൻ.ഗണേഷ് കുമാർ, ഡാൻസാഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്ത്, അസി.സബ് ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ, എസ്.സി.പി.ഒ അഖിലേഷ്.കെ,അനീഷ് മൂസൻ വീട്, സി.പി.ഒമാരായ ജിനേഷ് ചൂലൂർ,സുനോജ് കാരയിൽ,അർജുൻ അജിത്, പന്തീരാങ്കാവ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ടി.വി ധനഞ്ജയദാസ്, സി.പി.ഒമാരായ പി.ശ്രീജിത്കുമാർ,എം. രഞ്ജിത്ത്,വനിതാ സി.പി.ഒ ശാലിനി,ശ്രുതി എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.