പയ്യോളി പെരുമ ഇഫ്താർ സംഗമം ദുബായിൽ നടന്നു
സാംസ്കാരിക പരിപാടി ജീവകാരുണ്യ പ്രവർത്തകൻ അബ്ദുൽ ഖാലിദ് ഉദ്ഘാടനം ചെയ്തു.
ദുബായ്:നിറ പൊലിമയോടെ, ഭക്തിസാന്ദ്രമായ ചുറ്റുപാടുകളോടെ പെരുമ പയ്യോളി ദുബായിൽ സംഘടിപ്പിച്ച ഇഫ്ത്താർ വിരുന്ന് ഏറെ ശ്രദ്ധേയമായ ഒന്നായി. പെരുമ കുടുംബാംഗങ്ങൾ ഒരുക്കിയ നാട്ടു പലഹാരങ്ങളും പാനീയങ്ങളും വേറിട്ടൊരു രുചി സുഗന്ധവും നൽകി.
സാംസ്കാരിക പരിപാടി ജീവ കാരുണ്യ പ്രവർത്തകൻ അബ്ദുൽ ഖാലിദ് ഉദ്ഘാടനം ചെയ്തു. പ്രമോദ് തിക്കോടി മുഖ്യാതിഥിയായി. ബഷീർ തിക്കോടി റമദാൻ സന്ദേശം നൽകി. പ്രസിഡണ്ട് ഷാജി പുറത്തൂട്ട് അധ്യക്ഷത വഹിച്ചു. രാജൻ കൊളാവിപ്പാലം, എ .കെ അബ്ദുറഹിമാൻ, മലയിൽ മുഹമ്മദലി, ഇ.കെ ദിനേശൻ, അഡ്വക്കേറ്റ് മുഹമ്മദ് സാജിദ്, ടെന്നിസന് ചെന്നപ്പിള്ളി, ഷഫീക്ക് സംസം, ഷാമിൽ മൊയ്തീൻ, റിയാസ് കടത്തനാട്, എന്നിവർ സംസാരിച്ചു .സുനിൽ പാറമ്മൽ സ്വാഗതവും കൺവീനർ ഷാജീ ഇരിങ്ങൽ നന്ദിയും പ്രകാശിപ്പിച്ചു.
വേണു പുതുക്കുടി, ബഷീർ നടമ്മൽ, രമേശ് മേലടി, അഷറഫ് പള്ളിക്കര, റഹീസ് കോട്ടക്കൽ,കരീം വടക്കയിൽ, മുസ്തഫ നാലകത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.