കോണ്‍ഗ്രസ്സ് നേതാവും, സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി പ്രസീദ്കുമാര്‍ അനുസ്മരണം സംഘടിപ്പിച്ചു
അനുസ്മരണം ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബാലുശ്ശേരി : കോണ്‍ഗ്രസ്സ് നേതാവും സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ മംഗലശ്ശേരി പ്രസീദ് കുമാര്‍ അനുസ്മരണം ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
അനുസ്മരണ സമിതി ചെയര്‍മാന്‍ ഇ സുരേഷ് കുമാര്‍ അധ്യക്ഷനായി. കെ.പി.സി.സി. അംഗം കെ.രാമചന്ദ്രന്‍ മാസ്റ്റര്‍, നന്മണ്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു കരിപ്പാല, സമീറ ഉളാറാട്ട്, ടി.എം. മിനി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വിശ്വന്‍ നന്മണ്ട,ജയന്‍ നന്മണ്ട, ഷിനോജ് കുണ്ടൂര്‍ , കെ.എം.മാധവന്‍, ഒ.പി. മൂസ്സക്കോയ, അഡ്വ.പി. രാജേഷ് കുമാര്‍ ,രാജീവന്‍ കൊളത്തൂര്‍, ഷാജി കൊളത്തൂര്‍ തുടങ്ങിയവർ സംസാരിച്ചു.