സബ് ട്രഷറിയ്ക്ക് പയ്യോളിയിൽ സ്ഥിരം കെട്ടിടം പണിയണം; കെ.എസ്.എസ്.പി.യു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു
പയ്യോളി: വർഷങ്ങളായി അസൗകര്യങ്ങളുടെ നടുവിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പയ്യോളി സബ്ബ് ട്രഷറിക്ക് പയ്യോളിയിൽ തന്നെ സ്ഥിരം കെട്ടിടം പണിയാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സെക്രട്ടറിയേറ്റ് യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.
ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. കുഞ്ഞിരാമൻ, ജില്ലാ ട്രഷറർ എൻ.കെ. ബാലകൃഷ്ണൻ, എം.എം. കരുണാകരൻ, എ. കേളപ്പൻ നായർ, വി.ഐ. ഹംസ എന്നിവർ സംസാരിച്ചു.