headerlogo
local

മുസ്‌ലിം ലീഗ് റമദാൻ ഹദ്‌യ വിതരണം ചെയ്തു

മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ ഉദ്ഘാടനം നിർവഹിച്ചു

 മുസ്‌ലിം ലീഗ് റമദാൻ ഹദ്‌യ വിതരണം ചെയ്തു
avatar image

NDR News

24 Mar 2023 07:22 PM

തുറയൂർ: തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ മുഴുവൻ വൃതാനുഷ്ഠന വീടുകളിലും റമദാൻ സമ്മാനമായി അരി വിതരണം ചെയ്തു. പഞ്ചായത്ത് തല ഉദ്ഘാടനം മുസ്‌ലിം ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ആർ.കെ. മുനീർ മാണിക്കോത് അസൈനാർ ഹാജിക്ക് കിറ്റ് നൽകി കൊണ്ട് നിർവഹിച്ചു. 

        പഞ്ചായത്തിലെ 2250 വീടുകളിൽ ഇതിനകം അരി എത്തിച്ചു കഴിഞ്ഞു. അരി വിതരണത്തിന് പഞ്ചായത്ത് ജനറൽ സെക്രട്ടറി സി.കെ. അസീസ്‌, പടന്നയിൽ മുഹമ്മദലി, പാട്ടക്കുറ്റി മൊയ്‌ദീൻ, പി.ടി. അബ്ദുറഹ്മാൻ, വി.പി. അസൈനാർ, ഒ.എം. റസാഖ്, മുനീർ കുളങ്ങര, നൗഷാദ് കുന്നോത് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

NDR News
24 Mar 2023 07:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents