കോട്ടൂരിൽ പട്ടിക വർഗ്ഗ വിഭാഗത്തിനുള്ള തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു
വിതരണോദ്ഘാടനം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. നിർവഹിച്ചു
കോട്ടൂർ: 2022 - 23 വർഷം പട്ടിക വർഗ വികസന വകുപ്പ് കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി കോട്ടൂർ ഗ്രാമ പഞ്ചായത്തിൽ പട്ടിക വർഗ വിഭാഗക്കാരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനായി വിവിധ തൊഴിൽ ഉപകരണങ്ങൾ വിതരണം ചെയ്തു. തൊഴിൽ ഉപകരങ്ങളുടെ വിതരണ ഉദ്ഘാടനം ബാലുശ്ശേരി നിയോജക മണ്ഡലം എം.എൽ.എ. അഡ്വ: കെ.എം. സച്ചിൻ ദേവ് നിർവഹിച്ചു.
ചടങ്ങിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എം.കെ. മെഹറൂഫ് മുഖ്യാതിഥിയായ പരിപാടിയിൽ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ എ. ഷമീർ സ്വാഗതം പറഞ്ഞു.
വാർഡ് മെമ്പർ ദാമോദരൻ ഊരു മൂപ്പൻ കുഞ്ഞിരാമൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി സിജിത്ത് എന്നിവർ സംസാരിച്ചു. എസ് ടി. പ്രൊമോട്ടർ നിഷ നന്ദി പ്രകാശിപ്പിച്ചു.