അവകാശ നിഷേധത്തിനെതിരെ പ്രതിഷേധ ജാഥയ്ക്ക് തിക്കോടിയിൽ സ്വീകരണം
സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാലൻ കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു
തിക്കോടി: മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യങ്ങളും സാമൂഹ്യ സുരക്ഷാ പെൻഷനുകളും പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായി സീനിയർ സിറ്റിസൺ ഫോറം ജില്ലാ കമ്മിറ്റി നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് തിക്കോടിയിൽ സ്വീകരണം നല്കി. പഞ്ചായത്ത് ബസാറിൽ നടന്ന പരിപാടി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാലൻ കുറുപ്പ് ഉദ്ഘാടനം ചെയ്തു.
ഇബ്രാഹിം തിക്കോടി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ. രാജീവൻ ജാഥ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ടി. ബാലകൃഷ്ണൻ, അബൂബക്കർ, കെ. രാമചന്ദ്രൻ നായർ, കെ.എം. ശ്രീധരൻ, ചന്ദ്രൻ കരിപ്പാലി, ബാലൻ കേളോത്ത്, കെ. മുഹമ്മദലി, പി. രാമചന്ദൻ നായർ എന്നിവർ സംസാരിച്ചു.