കരുവണ്ണൂരിൽ 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു
കരുവണ്ണൂർ കോറോത്തും ചാലിൽ പറമ്പിൽ സൂക്ഷിച്ച വാഷും വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്ത് കേസെടുത്തത്.
കരുവണ്ണൂർ: കരുവണ്ണൂരിൽ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
പേരാമ്പ്ര എക്സൈസ് സർക്കിൾ പാർട്ടിയാണ് കരുവണ്ണൂർ കോറോത്തും ചാലിൽ പറമ്പിൽ സൂക്ഷിച്ച 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസെടുത്തത്.
പാർട്ടിയിൽ പ്രിവേന്റീവ് ഓഫീസർ സബീറലി പി കെ സിവിൽ എക്സൈസ് ഓഫീസർ മാരായ രാജീവൻ പിഎൻ, ഷബീർ എം പി, അനൂപ് കുമാർ എസ് ജെ എന്നിവർ ഉണ്ടായിരുന്നു.