ഫീനിക്സ് വനിതാ സ്വയംസഹായ സംഘം നൊച്ചാട് ഒന്നാം വാർഷികം ആഘോഷിച്ചു
നൊച്ചാട് ഹയർ സെക്കൻ്ററി സ്ക്കൂൾ മലയാളം അധ്യാപിക സൗദ പിഎം. ഉദ്ഘാടനം ചെയ്തു

നൊച്ചാട്: ഫീനിക്സ് വനിതാ സ്വയംസഹായ സംഘത്തിൻ്റെ ഒന്നാം വാർഷികാഘോഷം നൊച്ചാട് കൃഷിഭവൻ പരിസരത്ത് ജസില വി.എമ്മിൻ്റെ വീട്ടിൽ വെച്ച് നടന്നു. നൊച്ചാട് ഹയർ സെക്കൻ്ററി സ്ക്കൂൾ മലയാളം അധ്യാപിക സൗദ പി.എം. പരിപാടി ഉദ്ഘാടനം ചെയ്തു. അശ്വതി പി.കെ. അധ്യക്ഷത വഹിച്ചു.
ജസീല വി.എം. സ്വാഗതം പറഞ്ഞു. ഇ.പി. ഹുസ്ന, അശ്വതി എൻ.എം., പി.കെ. സിജി, പി.കെ. മബിഷ, ഇ.എം. ശലഭ അമ്യത, നജി എലിപ്പാറ, നസീറ കെ.സി., മാജിദ ഇ.എം., ശലഭഎൻ എം., ചന്ദ്രിക പി.കെ. എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.