headerlogo
local

നടുവണ്ണൂരിൽ കെ എസ് ഇ ബിയുടെ ചാർജിങ് സ്റ്റേഷനുകൾ പ്രവർത്തന സജ്ജമായി

നടുവണ്ണൂർ സെക്ഷന് കീഴിൽ വരുന്ന വെള്ളിയൂരും, കാവുന്തറ റോഡ് ജംഗ്ഷനിലും ആണ് ഈ സംവിധാനം സ്ഥാപിച്ചത്.

 നടുവണ്ണൂരിൽ കെ എസ് ഇ ബിയുടെ ചാർജിങ് സ്റ്റേഷനുകൾ  പ്രവർത്തന  സജ്ജമായി
avatar image

NDR News

14 Feb 2023 05:02 PM

നടുവണ്ണൂർ: കെ എസ്  ബി യുടെ നടുവണ്ണൂർ  സെക്ഷൻ  പരിധിയിൽ  സ്ഥാപിച്ച പോൾ  മൌണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ ( ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിങ്  ) ഇന്ന് പ്രവർത്തനം  തുടങ്ങി. നടുവണ്ണൂർ  സെക്ഷന്  കീഴിൽ  വരുന്ന  വെള്ളിയൂരും, കാവുന്തറ റോഡ് ജംഗ്ഷനിലും  ആണ് ഈ  സംവിധാനം  സ്ഥാപിച്ചത്


     ഇന്ന് മുതൽ വാഹനങ്ങൾക്ക് ഈ സ്റ്റേഷനുകളിൽ നിന്നും ചാർജ്ജിങ് ചെയ്ത് തുടങ്ങാവുന്നതാണ്. ചാർജിങും പണമടയ്ക്കലുമെല്ലാം സ്വയം ചെയ്യാവുന്ന രീതിയിലാണ് ക്രമീകരണം. വിവിധ ആപ്പുകൾ വഴി പണമടച്ചാണ് ചാർജ് ചെയ്യേണ്ടത്.

        വാഹനങ്ങളിൽ പെട്രോളും ഡീസലും
തീരാറാകുമ്പോൾ അടുത്തുള്ള പമ്പിൽനിന്ന് അടിക്കുന്നതുപോലെ വഴിയരികിലുള്ള ഇ ചാർജിങ് കേന്ദ്രങ്ങളിൽ നിന്ന് വാഹനങ്ങൾക്ക് ചാർജുചെയ്യാവുന്ന സൗകര്യമാണ് ഇലക്ട്രിക്കൽ വെഹിക്കിൾ ചാർജിങ് സ്റ്റേഷനുകൾ.

      ചാർജിങ് കേന്ദ്രത്തിലുള്ള ക്യു.ആർ. കോഡ് മൊബൈലിൽ സ്കാൻ ചെയ്താൽ ആപ്പ് ലഭ്യമാകും. ഇത് മൊബൈലിൽ ഡൗൺലോഡ് ചെയ്തുവെയ്ക്കാം. ആപ്പിലെ തുക തീരുന്നതിനനുസരിച്ച് റീചാർജ് ചെയ്താൽ മതി.

NDR News
14 Feb 2023 05:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents