headerlogo
local

പാലേരിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി

തോട്ടത്താങ്കണ്ടി പുഴയോരത്ത് പൊന്തക്കാടുകൾക്കിടയിൽ ഒളിപ്പിച്ച അഞ്ച് സ്റ്റീൽ ബോംബുകളാണ് പേരാമ്പ്ര പോലീസ് കണ്ടെടുത്തത്.

 പാലേരിയിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി
avatar image

NDR News

01 Feb 2023 11:17 AM

പേരാമ്പ്ര : പാലേരി തോട്ടത്താങ്കണ്ടി പുഴയോരത്ത് ഒളിപ്പിച്ച ബോംബുകൾ പോലീസ് കണ്ടെടുത്തു. പുഴയോരത്തെ പൊന്തക്കാടുകൾക്കിടയിൽ ഏതു സമയവും എടുത്ത് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ സൂക്ഷിച്ച അഞ്ച് സ്റ്റീൽ ബോംബുകളാണ് പേരാമ്പ്ര എസ് ഐ സതീശൻ്റെ നേതൃത്വത്തിലെത്തിയ പോലീസ് കണ്ടെടുത്തത്.


       ഇവ ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. പ്രദേശവാസി നൽകിയ സൂചനയെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിലാണ് ഉഗ്ര സ്ഫോടന ശേഷിയുണ്ടെന്ന് കരുതപ്പെടുന്ന ബോംബുകൾ കണ്ടെത്തിയത്. നേരത്തെ ഇവിടെ സി പി എം - ബിജെപി അക്രമവും സംഘർഷവും തുടർന്ന് ബോംബേറും നടന്നിരുന്നു.

NDR News
01 Feb 2023 11:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents