headerlogo
local

പ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പോലിസ് പിടിയിൽ

പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്.

 പ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പോലിസ് പിടിയിൽ
avatar image

NDR News

01 Feb 2023 09:33 PM

തൃശൂർ:തിരൂരിൽ വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന കുപ്രസിദ്ധ മോഷ്ടാവ് കൂമൻ ജോളി പോലിസ് പിടിയിൽ. തിരൂർ കിഴക്കേ അങ്ങാടി ആലപ്പാടൻ വീട്ടിൽ ജോഷിയുടെ ഭാര്യ സീമയുടെ രണ്ടര പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന കേസിലെ പ്രതി കൂമൻ ജോളിയെന്ന് വിളിക്കുന്ന മലയാറ്റൂർ നീലേശ്വരം സ്വദേശി പുതുശേരി വീട്ടിൽ ജോളി വർഗ്ഗീസിനെയാണ് വിയ്യൂർ പോലീസും, സിറ്റി കമ്മീഷണറുടെ കീഴിലുള്ള സാഗോക് ടീമും ചേർന്ന് പിടികൂടിയത്.

 

 

മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാവിന്റെ വിരലിൽ വീട്ടമ്മ കടിക്കുകയും, വിരൽ വലിച്ചെടുക്കുന്നതിനിടെ വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെടുകയും ചെയ്തിരുന്നു. പരിസരത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പോലിസ് മുൻപും പല കേസുകളിലും പ്രതിയായ മോഷ്ടാവിനെ തിരിച്ചറിയുകയും, പ്രതിയെ പിടികൂടുകയുമായിരുന്നു.

NDR News
01 Feb 2023 09:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents