ഫ്രണ്ട്സ് ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു
ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി.

പയ്യോളി:ഫ്രണ്ട്സ് ഫോറം പയ്യോളി ഒരുക്കിയ കുടുംബ സംഗമം പയ്യോളി അരങ്ങിൽ ശ്രീധരൻ ഓഡിറ്റോറിയത്തിൽ നടന്നു. "ഭൗതിക ലോകത്തിന്റെ പരിമിതിയും പാരത്രിക ലോകത്തിൻറെ വിശാലതയും" എന്ന വിഷയത്തെ അധികരിച്ച് എം.എം. മുഹിയുദ്ധീൻ മാസ്റ്റർ പ്രഭാഷണം നടത്തി. വി.കെ.അബ്ദുല്ല അധ്യക്ഷം വഹിച്ചു. ഇബ്രാഹിം തിക്കോടി മുഖ്യാതിഥിയായി. അബ്ദുള്ള ഒതയോത്ത്,നബീൽ മൂരാട് എന്നിവർ സംസാരിച്ചു.
ഇബ്രാഹിം തിക്കോടിയുടെ "പ്രശ്ന സങ്കീർണ്ണം ജീവിതം! തളരരുത്! പതറരുത്!! വഴികളുണ്ട്!!!" എന്ന മോട്ടിവേഷൻ പുസ്തകം എം.എം മുഹിയുദ്ധീൻ മാസ്റ്റർക്ക് കൈമാറി പ്രകാശനം ചെയ്തു.