ധ്വനി ടൂർ ക്ലബ്ബ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ചടങ്ങിൽ യുവ കവയിത്രി രണ്യ ആനപ്പൊയിലിനെയും ഉമ്മർ കുട്ടിയെയും ആദരിച്ചു

അരിക്കുളം: ധ്വനി ടൂർ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം വിപുലമായി സംഘടിപ്പിച്ചു. അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുഗതൻ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യുവ കവയിത്രി രണ്യ ആനപ്പൊയിലിനെയും ഉമ്മർ കുട്ടിയെയും ആദരിച്ചു.
വി. എം. ശ്രീജിത്ത് സ്വാഗതം പറഞ്ഞു. സുനിൽ കോളിയോട് അധ്യക്ഷനായി. വാർഡ് മെമ്പർ എ. കെ. ശാന്ത ആശംസകൾ അർപ്പിച്ചു സംസാരിച്ചു.