എ.വി. അനുസ്മരണവും മതേതരത്വത്തിൻ്റെ വർത്തമാനം പ്രഭാഷണവും ഡിസംബർ 20ന്
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും

മേപ്പയൂർ: സലഫി അസോസിയേഷനു കീഴിലെ വിവിധ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ എ. വി. ചെയർ സംഘടിപ്പിക്കുന്ന എ. വി. അബ്ദുറഹ്മാൻ ഹാജി അനുസ്മരണ സമ്മേളനവും സമകാലീന ഇന്ത്യ മതേതരത്വത്തിൻ്റെ വർത്തമാനം എന്ന വിഷയത്തിലുള്ള പ്രഭാഷണവും ഡിസംബർ 20ന് നടക്കും. മേപ്പയൂർ ടി. കെ. കൺവെൻഷൻ സെൻ്ററിൽ കാലത്ത് 10 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
സലഫിയ അസോസിയേഷൻ പ്രസിഡൻ്റ് ഹുസൈൻ മടവൂർ അധ്യക്ഷത വഹിക്കും. ടി. പി. രാമകൃഷ്ണൻ എം.എൽ.എ എ. വി. അനുസ്മരണ പ്രഭാഷണം നടത്തും. മതേതരത്വത്തിൻ്റെ വർത്തമാനം എന്ന വിഷയത്തിൽ യു. എൻ. എ. ഖാദർ പ്രഭാഷണം നടത്തും. മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ എ. വി. ചെയറിൻ്റെ ലോഗോ പ്രകാശനവും നിർവഹിക്കും.
മേപ്പയൂർ സലഫി എജ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷ്യൻസ് എ. വി. ചെയർ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സലഫിയ അസോസിയേഷൻ ജനറൽ സെക്രട്ടറി എ. വി. അബ്ദുല്ല, ചെയർമാൻ പ്രഫ. സി. കെ. ഹസ്സൻ, സലഫിയ അസോസിയേഷൻ സെക്രട്ടറി എ. പി. അസീസ്, കൺവീനർ അജയ് ആവള, കെ. കെ. കുഞ്ഞബ്ദുല്ല എന്നിവർ പങ്കെടുത്തു.