പേരാമ്പ്രയിൽ ലഹരിവിരുദ്ധ സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് ഉദ്ഘാടനം നിർവഹിച്ചു.

പേരാമ്പ്ര : ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ വാർഡ് വികസന സമിതിയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ജനകീയ സദസ്സും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. പരിപാടിയുടെ ഉത്ഘാടനം വാർഡ്‌മെമ്പർ കെ. കെ. അമ്പിളിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രമോദ് നിർവഹിച്ചു.പേരാമ്പ്ര എസ്. ഐ. ഹരികൃഷ്ണൻ മുഖ്യ അതിഥിയായിരുന്നു.
പേരാമ്പ്ര എക്സ്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് ബോധവൽക്കരണ ക്ലാസ്സ് എടുത്തു.സംഘാടക സമിതി ചെയർമാൻ ഹരിദാസൻ മാസ്റ്റർ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.എം. ശ്രീധരൻ, ശോഭന നരിച്ചാടക്കൽ, ബിജുകൃഷ്ണൻ, രജിത്ത്. എസ്.യു, അജീഷ്. കെ. സി. എം, പ്രജീഷ്. കെ.സി.എം, ജൗഷിദ്. കെ,
സജിത, രാഗി.കെ.എൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയ ദക്ഷിദ് യുവൻ, സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് നേടിയ തരുൺ പണിക്കർ, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കേരളോത്സവ വിജയികൾ എന്നിവർക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. സംഘാടക സമിതികൺവീനർ കെ. കെ. ലോഹിതാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിന് ട്രഷറർ ഷിബിൻലാൽ നന്ദിയും പറഞ്ഞു.