കോട്ടൂർ .എ .യു .പി സ്കൂളിൽ കരാട്ടെ പരിശീലനത്തിനു തുടക്കമായി
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ : കോട്ടൂർ എ .യു .പി സ്കൂളിൽ കരാട്ടെ പരിശീലനം തുടക്കമായി. പഠനത്തോടൊപ്പം ആയോധന കലയും സ്വായത്തമാക്കി കുട്ടികളെ നന്മയുടെ മാർഗ്ഗത്തിലൂടെ നയിക്കുക എന്ന ലക്ഷ്യം വെച്ചു നടുവണ്ണൂർ ഒയാസിസ് കരാട്ടെ സെന്റെറിന്റെ ആഭിമുഖ്യത്തിലാണ് പരിശീലനം.
കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. എച്ച് സുരേഷ് ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്തംഗം കൃഷ്ണൻ മണീലായി അധ്യക്ഷത വഹിച്ചു. ഒയാസിസ് ഡയരക്ടർ ഡോ.ഷിഹാൻ കെ.കെ. അഹമ്മത് പദ്ധതി വിശദീകരിച്ചു.
സ്കൂൾ മാനേജർ കെ. സദാനന്ദൻ , പി.ടി.എ പ്രസിഡണ്ട് ടി.വി.മനോജ് എം .പി . ടി .എ പ്രസിഡൻറ് സഫിയ ഒയാസിസ് സംസാരിച്ചു. പ്രധാന അധ്യാപിക ആർ ശ്രീജ സ്വാഗതവും എൻ. കെ സലിം നന്ദിയും പറഞ്ഞു