തച്ചൻകുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെ ബോധവൽക്കരണ ക്ലാസും മാജിക് ഷോയും
ഡിസംബർ നാലിന് കീഴൂർ ജി.യു.പി സ്കൂളിൽ നഗരസഭാ അധ്യക്ഷൻ വടക്കെയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യും

പയ്യോളി: നഗരസഭ "വിമുക്തി"യുടെയും തച്ചൻ കുന്ന് ലഹരി വിരുദ്ധ ജാഗ്രതാ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസും മാജിക് പ്രദർശനവും ഡിസംബർ നാലാം തീയതി ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കീഴൂർ ഗവ: യു.പി. സ്കൂളിൽ നടക്കും. പരിപാടി നഗരസഭാ അധ്യക്ഷൻ വടക്കെയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്യും.
എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയപ്രസാദ് ക്ലാസ്സ് നയിക്കും. ഇതോടനുബന്ധിച്ച് സനീഷ് വടകരയും കെ. കെ. കടത്തനാടും ചേർന്ന് അവതരിപ്പിക്കുന്ന മാജിക് ഷോയും ഉണ്ടായിരിക്കും. ലഹരിക്കെതിരെ നേരത്തെ ഇവിടെ മനുഷ്യ ചങ്ങലയും ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു.
ലഹരിക്കെതിരെയുള്ള തുടർ പ്രവർത്തനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. തക്ഷൻകുന്ന് ഗ്രാമത്തെ ലഹരി വിമുക്തമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകരും ജനപ്രതിനിധികളും.