മേപ്പയൂരിൽ ജില്ലാതല മെഗാ ക്വിസ് മത്സരം ഡിസംബർ 6ന്
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ഉദ്ഘാടനം നിർവഹിക്കും

മേപ്പയൂർ: ഉദയ കോളേജ് മേപ്പയൂർ സംഘടിപ്പിക്കുന്ന വിനോദ് മാസ്റ്റർ സ്മാരക ജില്ലാതല മെഗാ ഡിജിറ്റൽ (യു.പി. തലം) ക്വിസ് ഡിസംബർ 6 ചൊവ്വാഴ്ച കാലത്ത് 9.30 മുതൽ മേപ്പയൂർ ടി. കെ. കൺവെൻഷൻ സെൻ്ററിൽ നടക്കും. കോഴിക്കോട് ജില്ലയിലെ യുപി സ്കൂളിലെ കുട്ടികൾ 2 പേർ വീതമുള്ള ടീം ആയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഡിജിറ്റൽ മെഗാ ക്വിസ്സ് മേപ്പയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്യും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് യഥാക്രമം 5000, 3000,2000 രൂപ ക്യാഷ് പ്രൈസ് നൽകുന്നു. കല, സാഹിത്യം, സാമൂഹികം, സമകാലികം, ചരിത്രം, ഭൂമിശാസ്ത്രം ,കായികം, സിനിമ, ശാസ്ത്രം, ഗണിതം, ഇംഗ്ലീഷ് ഭാഷ എന്നീ മേഖലകളെ ആസ്പദമാക്കിയാണ് മെഗാ ക്വിസ്സ് സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഡിസംബർ 2നുള്ളിൽ പേര് രജിസ്റ്റർ ചെയ്യണം.ബന്ധപ്പെടേണ്ട നമ്പർ 9447339149. എം. കെ. പവിത്രൻ പ്രിൻസിപ്പാൾ, വേണു കോപ്പാരത്ത്, മനോജ് ചാനത്ത്, കെ. വി. ബാലകൃഷ്ണൻ, പി. ടി. സുരേഷ്, സുരേഷ് നൊച്ചാട്, വിനീഷ് നടുവത്തൂർ എന്നിവർ സംസാരിച്ചു.