മാവിലാട്ട് മുഹമ്മദലിയെ ഫീനിക്സ് സ്വയം സഹായ സംഘം അനുമോദിച്ചു
നിരവധി പേരെ കടിച്ച ഭ്രാന്തകുറുക്കനെ മുഹമ്മദാലി ഒറ്റക്ക് ചെറുത്ത് കീഴടക്കുകയായിരുന്നു

നൊച്ചാട്: കാരയാട്, നൊച്ചാട് ഭാഗങ്ങളിൽ നിരവധി പേരെ കടിച്ച ഭ്രാന്തകുറുക്കനെ ഒറ്റക്ക് ചെറുത്ത് കീഴടക്കിയ മാവിലാട്ട് മുഹമ്മദലിയെ ഫീനിക്സ് പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു. കൈയ്ക്കും കാലിനും പരിക്ക് പറ്റിയ മുഹമ്മദാലി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. നിലവിൽ ഇദ്ദേഹം താലൂക്ക് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
ചാത്തോത്ത് താഴെയിൽ ചേർന്ന യോഗത്തിൽ കെ. കെ. ഇബ്രാഹിം സ്വാഗതം പറഞ്ഞു. പതിമൂന്നാം വാർഡ് മെമ്പർ സനില ചെറുവറ്റ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻ്റ് പി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു.
പതിനഞ്ചാം വാർഡ് മെമ്പർ പി. എം. രജീഷ് ഉപഹാര സമർപ്പണം നടത്തി. ദിലിപ് കണ്ടോത്ത്, കബീർ എൻ, അനു വർഷ നൊച്ചാട് എന്നിവർ ആശംസകൾ അർപ്പിച്ചു. യോഗത്തിന് രനീഷ് ഇ. എം. നന്ദി പറഞ്ഞു.