സ്റ്റുഡന്റ്സ് മാഗസിൻ ലോഗോപ്രകാശനം ചെയ്തു
ടെർമിനൽ എക്സാമിനേഷനിൽ ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

നടുവണ്ണൂർ:സഹറുൽ ഉലമ സ്റ്റുഡന്റ്സ് മാഗസിൻ (ജഹാൻ എ അദബ്)ലോഗോ തൻസീർ ദാരിമി കാവുന്തറ പ്രകാശനം ചെയ്തു.മഹല്ല് പ്രസിഡന്റ് എം.കെ പരീത് മാസ്റ്റർ അധ്യക്ഷത വഹിച്ചു.മുദരിസ് അബ്ദുസ്സലാം അസ്ലമി മുഖ്യ പ്രഭാഷണം നടത്തി.ജാഫർ ബാഖവി, ടി.കെ ഹസ്സൻ ഹാജി, പി.കെ ഇബ്രാഹിം,
അലി റഫീഖ് ദാരിമി, ടി.കെ.എം.ബഷീർ,എൻ.കെ അബ്ദുസ്സമദ്, എൻ.കെ ഇബ്രാഹിം,പി. കാദർ, ഹാജി, കെ.പി ശരീഫ്,പി.കെ ആലിക്കുട്ടി, എം.മുഹമ്മദലി, ഇ.കെ മുഹമ്മദലി, എന്നിവർ സംസാരിച്ചു.
ദർസ് ടെർമിനൽ എക്സാമിനേഷനിൽ ഒന്നാം റാങ്ക് നേടിയ അഹ്മദ് ഹാദി നിദാലിനെയും രണ്ടാം റാങ്ക് നേടിയ മുഹമ്മദ് അഫ്ലഹിനെയും സ്നേഹാദരം നൽകി ജില്ലാ കൗൺസിലർ ഈ.കെ സഹിർ, എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ യൂണിറ്റ് പ്രസിഡണ്ട് ആഷിക് നടുവണ്ണൂർ എന്നിവർചേർന്ന് ആദരിച്ചു.മുസ്തജാബ് ഹുദവി സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.