വേൾഡ് ഫൂട്ട് വോളി ; മത്സരാർത്ഥികളായ രാജ്യങ്ങളെ പ്രഖ്യാപിച്ചു
20 രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തിയ പോസ്റ്റർ പ്രകാശനം ചെയ്തു.

കോഴിക്കോട് : 2023 ഫെബ്രുവരി 23 മുതൽ 27 വരെ ബീച്ചിൽ നടക്കുന്ന വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന 20 രാജ്യങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു. 20 രാജ്യങ്ങളുടെ പതാക ഉൾപ്പെടുത്തിയ പോസ്റ്റർ പ്രകാശനം ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് റാം അവതാർ , മെർമ്മർ ഇറ്റാലിയ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ കെ വി സക്കീർ ഹുസൈന് നൽകി പ്രകാശനം ചെയ്തു. കേരള ഫൂട്ട് വോളി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എമറാൾഡ് ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ രാജഗോപാൽ മുഖ്യാതിഥിയായി.
ടി എം അബ്ദു റഹിമാൻ , സുബൈർ കൊളക്കാടൻ, കെ വി അബ്ദുൽ മജീദ്, എം മുജീബ് റഹ്മാൻ , അബ്ദുല്ല മാളിയേക്കൽ, ഡോ. യു.കെ അബ്ദുൽ നാസർ, വി പി അബ്ദുൽ കരീം, ഖയിസ് മുഹമ്മദ്, കെ നിഷാദ്, ഹാഷിം കടായ് ക്കലകം, അജീഷ് അത്തോളി എന്നിവർ സംസാരിച്ചു.
ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി ജനറൽ എ കെ മുഹമ്മദ് അഷറഫ് സ്വാഗതവും ആർ ജയന്ത് കുമാർ നന്ദിയും പറഞ്ഞു. ഫൂട്ട് വോളി നടക്കുന്ന ബീച്ച് പരിസരം ഫൂട്ട് വോളി അസോസിയേഷൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് റാം അവതാർ സന്ദർശിച്ചു.