മന്ദങ്കാവിൽ വേൾഡ് കപ്പ് പവലിയൻ ഒരുങ്ങി
വാർഡ് മെമ്പർ സുധീഷ് ചെറുവലത്ത് ഉദ്ഘാടനം ചെയ്തു.

നടുവണ്ണൂർ: മന്ദങ്കാവ് അക്വഡക്റ്റ് പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേൾഡ് കപ്പ് പവലിയൻ വാർഡ് മെമ്പർ സുധീഷ് ചെറുവലത്ത് ഉദ്ഘാടനം ചെയ്തു. ഫാൻസ് ഗ്രൂപ്പുകൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ മത്സരങ്ങൾ ആസ്വദിക്കണമെന്നഭ്യർത്ഥിച്ച അദ്ദേഹം ഐക്യത്തിൻ്റെയും സ്നേഹത്തിൻ്റെയും സന്ദേശമാണ് ലോകകപ്പ് നൽകുന്നതെന്ന് കൂട്ടിച്ചേർത്തു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം കെ ജലീൽ മുഖ്യാതിഥിയായിരുന്നു. കലുഷമായ വർത്തമാന കാലത്ത് നന്മയും അതിർത്തികൾ മായ്ക്കുന്ന സൗഹാർദ്ദവും വളർത്താൻ ലോകകപ്പ് സഹായകരമാവുമെന്ന പ്രത്യാശ അദ്ദേഹം പങ്കുവെച്ചു.
പ്രോഗ്രാം കോ ഓർഡിനേറ്റർ കെ എം ജലീൽ, കെ എം മുഹമ്മദലി, കെ സിറാജ്, കെ എം ജമാൽ, എം കെ ബാലകൃഷ്ണൻ, എ കെ സുരേഷ് തുടങ്ങിയവർ പരിപാടികൾ ഏകോപിപ്പിച്ചു. വർണ്ണപ്പടക്കങ്ങൾ ആവേശം തീർത്ത പവലിയനിൽ നിരവധി ഫുട്ബാൾ പ്രേമികൾ ആദ്യ മത്സരം കാണാനെത്തി.