എലത്തൂർ പബ്ലിക് ലൈബ്രറി; ചരിത്രോത്സവം സംഘടിപ്പിച്ചു
കൗൺസിലർ മാങ്ങാറി യിൽ മനോഹരൻ ഉദ്ഘാടനം ചെയ്തു.

എലത്തൂർ : സംസ്ഥാന ലൈബ്രറി കൗൺസിൽ സ്വാതന്ത്രത്തിന്റെ 75-ാം വാർഷികം സ്വാതന്ത്ര സമര സ്മരണകൾ പുതിയ തലമുറയിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി എലത്തൂർപബ്ലിക്ക് ലൈബ്രറിയുടെ നേതൃത്ത്വത്തിൽ ലൈബ്രറി ഹാളിൽ ചരിത്രോത്സവം സംഘടിപ്പിച്ചു.
കൗൺസിലർ ശ്രീ. എം.മനോഹരൻ മാങ്ങാറിയിൽ ഉത്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി എൻ.എം. പ്രദീപൻ സ്വാഗതവും, പ്രസിഡണ്ട് പി. പെരച്ചൻ അധ്യക്ഷവും വഹിച്ചു. ലൈബ്രറി കൗൺസിൽ റിസോഴ്സ് പേഴ്സൺ ശ്രീ.കെ.സതീശൻ മുഖ്യപ്രഭാഷണവും നടത്തി.
പ്രസ്തുത വേദിയിൽ മുൻ മാതൃഭൂമി ഏജന്റ് ശ്രീ. കെ.ടി. ബാലനെ കൗൺസിലർ ആദരിച്ചു. എം.കെ.പ്രജോഷ് , മനോജ് ആറു കണ്ടത്തിൽ, എം.പ്രദീപൻ, എസ്.എം.ഗഫൂർ , കെ.സന്തോഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജോയിൻ സെക്രട്ടറി യു.പി.രാജേഷ് നന്ദി പറഞ്ഞു.