നൊച്ചാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ഡോ: വി. കെ. വൈശാഖ് ബോധവൽക്കണ ക്ലാസ് നയിച്ചു

നൊച്ചാട്: കൗമാരക്കാരിലും യുവാക്കളിലും വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ തടയാൻ നൊച്ചാട് ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ "വിടരും മുൻപേ വാടാതിരിക്കാൻ" ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: വി. കെ. വൈശാഖ് ബോധവൽക്കണ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ ഷിനി ടി. വി. അധ്യക്ഷയായി.
വാർഡ് കൺവീനർ കെ. കെ. നിധീഷ് സ്വാഗതം പറഞ്ഞു. അബ്ദുൾ ശങ്കർ, റഷീദ് ചെക്യലത്ത്, ടി. പി. നാസർ, അഖില വി. സി, സീമ ടി. സി. സുമ കൊരുവൻ തലക്കൽ എന്നിവർ നേതൃത്വം നൽകി.