വെള്ളിയൂരിൽ ലഹരി വിരുദ്ധ സദസ്സും റാലിയും നടത്തി
പേരാമ്പ്ര പോലീസ് എ.എസ്.പി. വിഷ്ണു പ്രദീപ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു

നൊച്ചാട്: വെള്ളിയൂർ കാരുണ്യ മുസ്‌ലിം റിലീഫ് കമ്മിറ്റിയും, എ.യു.പി സ്കൂളും ചേർന്ന് വെള്ളിയൂരിൽ റാലിയും ലഹരി വിരുദ്ധ സദസ്സും സംഘടിപ്പിച്ചു. പേരാമ്പ്ര പോലീസ് എ.എസ്.പി. വിഷ്ണു പ്രദീപ് ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. റിട്ട: എക്‌സൈസ് ഓഫീസർ കെ. സി. കരുണാകരൻ പേരാമ്പ്ര ബോധവൽക്കരണ ക്ലാസ് നടത്തി.
കെ. സി. മജീദ് അധ്യക്ഷനായി. വാർഡ് മെമ്പർ കെ. മധു കൃഷ്ണൻ, ഹെഡ്മിസ്ട്രസ്സ് അനിത, പി. ഇമ്പിച്ചി മമ്മു, ഇ. ടി. ഹമീദ്, ഖാലിദ് എടവന, പി. വി. മുഹമ്മദലി, നിഖിൽ കുമാർ, കെ. ഇ. കെ. ഫൈസൽ, കെ. ടി. അസ്സൻ എന്നിവർ സംസാരിച്ചു.