headerlogo
local

തെരുവത്തുകടവ് മുണ്ടോത്ത് റോഡിൽ കക്കൂസ് മാലിന്യം തള്ളി

ഇവിടെ അഞ്ചാംതവണയാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത്

 തെരുവത്തുകടവ് മുണ്ടോത്ത് റോഡിൽ കക്കൂസ് മാലിന്യം തള്ളി
avatar image

NDR News

09 Nov 2022 08:22 AM

തെരുവത്ത് കടവ്: കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയ്ക്കരികെ തെരുവത്തുകടവ്-മുണ്ടോത്ത് റോഡിന്റെ ഓരത്ത് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. രാമൻപുഴയുടെയും മാതാംതോട്ടിന്റെയും ഓരത്താണ് ചൊവ്വാഴ്ച പുലർച്ചെ മാലിന്യം തള്ളിയത്. പ്രദേശത്ത് ദുർഗന്ധം പരന്നത് നാട്ടുകാരെ വലിയ ദുരിതത്തിലാക്കി. ഇവിടെ അഞ്ചാംതവണയാണ് കക്കൂസ് മാലിന്യം ഒഴുക്കുന്നത്. നാട്ടുകാരുടെ പരാതിയിൽ പഞ്ചായത്ത് അധികൃതരും അത്തോളി പോലീസും ആരോഗ്യവകുപ്പും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

          ഉള്ളിയേരി ഗ്രാമ പ്പഞ്ചായത്തംഗം ഷൈനി പട്ടാങ്കോട്, ഷിനി കക്കട്ടിൽ, വിദീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പുദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് അണുനാശിനി തളിച്ചു.തെരുവത്ത്കടവ് ഉള്ള്യരി ഭാഗങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളുന്നത് സമീപകാലത്തായി വളരെ വർധിച്ചിരിക്കുകയാണ്. ഉള്ളിയേരി എ.യു.പി.സ്കൂൾ പരിസരത്ത് കഴിഞ്ഞ മാസം മാലിന്യം ഒഴുക്കിയിരുന്നു.

NDR News
09 Nov 2022 08:22 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents