headerlogo
local

ജില്ലാ സ്കൂൾ കലോത്സവം;ലോഗോ പ്രകാശനം

പാലോറ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി സതീഷ് കുമാറാണ്‌ രൂപകൽപ്പനചെയ്‌തത്‌

 ജില്ലാ സ്കൂൾ കലോത്സവം;ലോഗോ പ്രകാശനം
avatar image

NDR News

08 Nov 2022 10:54 AM

വടകര:വടകരയിൽ 26 മുതൽ നടക്കുന്ന 61ാമത് ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കെ.കെ രമ എം.എൽ.എ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സി.മനോജിന് നൽകി പ്രകാശിപ്പിച്ചു.

 

വടകര നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു അധ്യക്ഷയായി. മാധ്യമ പ്രചാരണ കമ്മിറ്റി ചെയർപേഴ്സൺ എ പ്രേമകുമാരി, കൺവീനർ കെ പി അനിൽകുമാർ, അജിത ചീരാം വീട്ടിൽ, വടകര ബിപിസി വി വി വിനോദ്, വടയക്കണ്ടി നാരായണൻ, പി കെ പ്രവീൺകുമാർ, രാജീവൻ പറമ്പത്ത്, വി വി രഗീഷ്, മനോജ് മുതുവന, ആർ രൂപേഷ്, സിസ്റ്റർ മരിയ ബെല്ല, എം എ അന്നപൂർണ തുടങ്ങിയവർ പങ്കെടുത്തു. 

 

 

മുപ്പത് ലോഗോകളിൽനിന്ന്‌ രാംദാസ് വടകര, രമേശ് രഞ്ജനം എന്നിവരടങ്ങിയ പാനലാണ് ലോഗോ തെരഞ്ഞെടുത്തത്. പാലോറ ഹയർസെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനായ പി സതീഷ് കുമാറാണ്‌ രൂപകൽപ്പനചെയ്‌തത്‌.

NDR News
08 Nov 2022 10:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents