സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം: കർശന നടപടി സ്വീകരിക്കണം വിസ്ഡം ജനറൽ കൗൺസിൽ സമ്മേളനം
മണ്ഡലം ജനറൽ കൗൺസിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മൽ കൗൺസിലിൽ ഉദ്ഘാടനം നിർവഹിച്ചു
പയ്യോളി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ മണ്ഡലം ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു. മണ്ഡലം ജനറൽ കൗൺസിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് മുജീബ് ഒട്ടുമ്മൽ കൗൺസിലിൽ ഉദ്ഘാടനം ചെയ്തു.
ലഹരിക്കും, ലൈംഗികാസക്തിക്കും അടിമകളായ യുവാക്കൾ വീടുകളിൽ പോലും കയറി സ്ത്രീകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നത് ആശങ്കാജനകമാണ്. സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടപ്പാക്കുന്ന പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോ എന്നത് പഠനവിധേയമാക്കണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ ട്രഷറർ കെ. പി. പി. അബൂബക്കർ ആദ്യക്ഷൻ വഹിച്ചു. അസ്ഹർ ചാലിശ്ശേരി, ഉനൈസ് സ്വലാഹി, സ്വാലിഹ് അൽഹികമി, ഫായിസ് പേരാമ്പ്ര, അബ്ദു സലാം പൊണാരി എന്നിവർ സംസാരിച്ചു.